Connect with us

Ongoing News

പുതിയ ഹോണ്ട സിറ്റി ജനുവരി 7ന് ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജാപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ പുതിയ സെഡാന്‍ പുതുവര്‍ഷത്തില്‍ ഇന്ത്യയിലെത്തും. കഴിഞ്ഞ നവംബര്‍ 25ന് രാജ്യാന്തര തലത്തില്‍ അവതരിപ്പിച്ച കാര്‍ ജനുവരി ഏഴിനാണ് ന്യൂഡല്‍ഹിയില്‍ അവതരിപ്പിക്കുക. എട്ടിന് മുംബൈയിലും അവതരണം നടക്കും. വിലയും മറ്റു വിവരങ്ങളും അപ്പോള്‍ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ.

രൂപകല്‍പ്പനയിലെ പ്രകടമായ മാറ്റങ്ങള്‍ക്കൊപ്പം കരുത്തേറിയ പുതിയ ഡീസല്‍ എന്‍ജിനാണ് 2014 സിറ്റിയില്‍ ഉപയോഗിക്കുന്നത്. ഹോണ്ട അമെയ്‌സില്‍ പരീക്ഷിച്ച് വിജയിച്ച ഐ ഡി ടെക് എന്‍ജിന്റെ കരുത്തേറിയ രൂപമാണ് പുതിയ ഹോണ്ടയിലുള്ളത്. ഇന്റീരിയലിലും കാര്യമായ മാറ്റങ്ങളുണ്ട്. വിശാലമായ സ്ഥലസൗകര്യമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്നത്.

ഇന്‍ ബില്‍റ്റ് ഹാന്‍ഡ്‌സ് ഫ്രീ ടെലിഫോണി സഹിതമുള്ള അഞ്ച് ഇഞ്ച് എല്‍ സി ഡി ഡിസ്‌പ്ലേ, സ്റ്റീയറിങ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍, യു എസ് ബി, എം പി ത്രീ, ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള, എട്ടു സ്പീക്കറുള്ള സൗണ്ട് സിസ്റ്റം, പിന്‍ സീറ്റുകള്‍ക്കായി നാല് പവര്‍ ഔട്ട്‌ലെറ്റുകള്‍, പിന്‍ സീറ്റ് യാത്രികര്‍ക്കായി എയര്‍ കണ്ടീഷനിങ് വെന്റുകള്‍, ടച് സ്‌ക്രീന്‍ എ സി കണ്‍ട്രോള്‍, സണ്‍ റൂഫ്, ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവയും 2014 സിറ്റിയുടെ പ്രത്യേകതകളാണ്.

Latest