വീടിനു തീപിടിച്ചു; സ്വദേശി കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

Posted on: December 27, 2013 9:34 pm | Last updated: December 27, 2013 at 9:34 pm

ദിബ്ബ: സ്വദേശി കുടുംബം താമസിക്കുന്ന വീടിനു തീപിടിച്ചു. താമസിച്ചിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 1.30ന് ദിബ്ബ അകാമിയ്യ പ്രദേശത്താണ് സംഭവം. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണവിധേയമാക്കി. വീട് ഏറെക്കുറെ കത്തി നശിച്ചു. വീട്ടിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും പൂര്‍ണമായും അഗ്നിക്കിരയായി. ലക്ഷം ദിര്‍ഹമിന്റെ നഷ്ടം കണക്കാക്കുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.