ലേബര്‍ ക്യാമ്പുകളില്‍ ആര്‍ എസ് സിയുടെ സഹായ ഹസ്തം

Posted on: December 27, 2013 7:49 pm | Last updated: December 27, 2013 at 7:50 pm

rscദുബൈ: ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളിക്ക് സഹായ ഹസ്തവുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) വീണ്ടും.
ജബല്‍ അലി, സോനാപൂര്‍, അല്‍ ഖൂസ് ഏരിയകളിലെ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രികരിച്ചാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ കെയര്‍ ആന്റ് ഷെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കൊടും ശൈത്യത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന അവസരത്തില്‍ ശൈത്യ പ്രതിരോധ വസ്തുക്കള്‍ നല്‍കിയത് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ആശ്വാസമായി. വിവിധ സ്ഥലങ്ങളില്‍ നടന്ന വിതരണ പരിപാടിയില്‍ നൂറു കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. കാരുണ്യ മനസ്‌ക്കരായ വ്യക്തികളുടെയും കമ്പനികളുടെയും സഹകരണത്തോടെയാണ് ആര്‍ എസ് സി കെയര്‍ ആന്റ് ഷെയര്‍ വിഭാഗം പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ആര്‍ എസ് സി സോണ്‍ പ്രവര്‍ത്തകരായ അബ്ദുല്‍ ഹക്കീം ഹസനി, ശിഹാബ് തൂണേരി, മന്‍സൂര്‍ ചേരാപുരം കെയര്‍ ആന്റ് ഷെയര്‍ കണ്‍വീനര്‍ ഇ കെ സലീം നേതൃത്വം നല്‍കി.

ALSO READ  ബാബരി വിധി: ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ത്തു- ഐ സി എഫ്