മുസാഫര്‍ നഗറില്‍ കുട്ടികള്‍ മരിച്ചത് തണുപ്പ് കൊണ്ടല്ലെന്ന് യു പി സെക്രട്ടറി

Posted on: December 27, 2013 1:43 pm | Last updated: December 27, 2013 at 5:52 pm

anil gupthaലക്‌നൗ: മുസഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജനങ്ങള്‍ മരിച്ചത് തണുപ്പ് മൂലമല്ലെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ ഗുപ്ത. തണുപ്പ് മൂലം ആരും മരിക്കില്ല. തണുപ്പ് മൂലം ആരെങ്കിലും മരിക്കുമായിരുന്നെങ്കില്‍ സൈബീരിയയില്‍ ആരുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂമോണിയയാണ് കുട്ടികളുടെ മരണ കാരണമെന്നും അദ്ദേഹ‌ം പറഞ്ഞു.

കലാപബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് പഠിച്ച കമ്മിറ്റി റിപ്പോര്‍ട്ടില്‍ 34കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ മരിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണത്തിലാണ് അനില്‍ ഗുപ്ത ഇക്കാര്യം പറഞ്ഞത്.