എന്‍ എസ് യു മുന്‍ നേതാവ് ആം ആദ്മി പാര്‍ട്ടിയിലേക്ക്

Posted on: December 27, 2013 10:31 am | Last updated: December 27, 2013 at 10:31 am
SHARE

alka lambaന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യുവിന്റെ മുന്‍ പ്രസിഡന്റ് അല്‍ക്ക ലംബ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു ആം ആദ്മി പാര്‍ട്ടിയിലേക്ക്. 38കാരിയായ അല്‍ക്ക 2003ല്‍ പാര്‍ട്ടിക്കുവേണ്ടി നിയമസഭയിലേക്ക് മത്സരിച്ച് തോറ്റയാളാണ്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിലെത്തി നേതാവ് യോഗേന്ദ്ര യാദവിനെ കണ്ട് അല്‍ക്ക പാര്‍ട്ടിയില്‍ ചേരാനുള്ള ആഗ്രഹം നേരിട്ട് അറിയിച്ചു. പാര്‍ട്ടിയില്‍ ചേരാനുള്ള നിബന്ധനകളും മറ്റും അല്‍ക്കയെ യോഗേന്ദ്ര യാദവ് അറിയിച്ചു.

കഴിഞ്ഞ 20 വര്‍ഷമായി അല്‍ക്ക കോണ്‍ഗ്രസിനായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇങ്ങനെയൊരു ആള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്നരീതിയിലാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുമുള്ള പ്രതികരണം. താനാദ്യമായിട്ടാണ് അല്‍ക്കയുടെ പേര് കേള്‍ക്കുന്നതെന്നും അവര്‍ ആരാണെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ബേനിപ്രസാദ് വര്‍മ ഇതിനോട് പ്രതികരിച്ചത്.