പ്രധാനമന്ത്രിപദത്തില്‍ ഇനി ഊഴം വേണ്ടെന്ന് മന്‍മോഹന്‍സിംഗ്

Posted on: December 27, 2013 8:46 am | Last updated: December 28, 2013 at 12:14 am

manmohanന്യൂഡല്‍ഹി: പ്രധാനമന്ത്രി പദത്തില്‍ തനിക്ക് മൂന്നാം ഊഴം വേണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ വഴികാട്ടിയായും പാര്‍ട്ടിക്കുവേണ്ടിയും താന്‍ ഇനി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ഇക്കാര്യം മന്‍മോഹന്‍ സോണിയാ ഗാന്ധിയോട് പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 17ന് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള പ്രഖ്യാപനം നടത്താനിരിക്കെയാണ് മന്‍മോഹന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യം അന്വേഷിച്ചുള്ള ഇ മെയിലിന് മറുപടി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 5ന് മന്‍മോഹന്‍സിംഗ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ALSO READ  ഫേസ്ബുക്ക് വിവാദം: രാഹുല്‍ ഗാന്ധിക്കും ശശി തരൂരിനുമെതിരെ ബിജെപിയുടെ അവകാശ ലംഘന നോട്ടീസ്