കോഴിക്കോട്: തിരുനബിയുടെ സ്‌നേഹ പരിസരം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഉദ്ഘാടന സമ്മേളനം ജനുവരി ഒന്നിന് തൊടുപുഴയില്‍ നടക്കും. ക്യാമ്പയിനിനോടനുബന്ധിച്ച് ഡിവിഷന്‍ മീലാദ് സമ്മേളനം, മൗലിദ് സദസ്സ്, ഡിവിഷന്‍ മീലാദ് സന്ദേശ ജാഥ, ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം, വിളംബര റാലി നടക്കും.
മങ്ങാട്ട്കവല ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമ്മേളനം വൈകീട്ട് നാലിന് സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. അബ്ദുല്‍ കരീം സഖാഫി ഇടുക്കി, പി എ ഹംസല്‍ ഫൈസി പ്രസംഗിക്കും. പി ടി തോമസ് എം പി മുഖ്യാതിഥിയായിരിക്കും. പി എ മുഹമ്മദ് ഫാറൂഖ് നഈമി പ്രമേയ പ്രഭാഷണം നടത്തും. പരിപാടിയുടെ പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന സന്ദേശ ജാഥ ഇന്നും നാളെയും ജില്ലയില്‍ പര്യടനം നടത്തും.