Connect with us

Ongoing News

പവര്‍ സ്റ്റിയറിംഗുമായി നാനോ ജനുവരി 13ന്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ടാറ്റയുടെ കുഞ്ഞുകാര്‍, നാനോയുടെ പവര്‍സ്റ്റിയറിംഗ് വെര്‍ഷനായ നാനോ ട്വിസ്റ്റ് ജനുവരി 13ന് അവതരിപ്പിക്കും. നാനോയുടെ സ്റ്റിയറിംഗ് തിരിക്കാന്‍ ഇനി പാടുപെടേണ്ടിവരില്ല. ഫെബ്രുവരിയില്‍ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലായിരിക്കും നാനോ ട്വിസ്റ്റ് അവതരിപ്പിക്കു എന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. എന്നാല്‍ ടാറ്റ ഇവന്റെ അവതരണം നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു.

ZF ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗാണ് നാനോ ട്വിസ്റ്റില്‍ ഉപയോഗിക്കുന്നത്. പവര്‍ സ്റ്റിയറിംഗ് ഇല്ലാത്ത നാനോയേക്കാള്‍ 15000 രൂപ കൂടുതലായിരിക്കും ട്വിസ്റ്റിന്റെ സ്റ്റിയറിംഗ് യൂണിറ്റിന്റെ വില. നാനോ അവതരിപ്പിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മെക്കാനിക്കല്‍ അപ്ഗ്രഡേഷനാണ് ഇതിലൂടെ നടക്കുന്നത്.

നാനോയുടെ ഡീസല്‍ കാറും വൈകാതെ തന്നെ വിപണിയിലെത്തുമെന്നാണ് സൂചന. 800 ഡി സി കരുത്തുള്ള ഡീസല്‍ എന്‍ജിനായിരിക്കും ഡീസല്‍ നാനോയുടെത്. 39.4 ബി എച്ച് പി കരുത്തു പകരുന്ന എന്‍ജിന്‍ ടര്‍ബോ ചാര്‍ജറോട് കൂടിയതാകും. 40 കിലോമീറ്റര്‍ വരെ മൈലേജ് ഡീസല്‍ നാനോ നല്‍കുമെന്നാണ് അറിയുന്നത്.