കൊച്ചി: പെട്രോള്‍ പമ്പുടമകള്‍ നാളെ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. പുതുതായി പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാനദണ്ഡങ്ങളില്ലാതെ പമ്പുകള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കുക, പമ്പുകളുടെ സുരക്ഷ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നച്ചാണ് പമ്പുടമകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. അടുത്ത മാസം 20ന് നടത്താന്‍ നിശ്ചയിച്ച 48 മണിക്കൂര്‍ സമരം വേണോ വേണ്ടയോ എന്നത് പിന്നീട് തീരുമാനിക്കുമെന്ന് പമ്പുടമകള്‍ അറിയിച്ചു.