ജാക്ക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Posted on: December 25, 2013 6:08 pm | Last updated: December 26, 2013 at 7:13 am

KALISഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ഡര്‍ബന്‍ ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് കാലിസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഏകദിന മല്‍സരങ്ങളില്‍ ഇനിയും ദക്ഷിണാഫ്രിക്കക്കായി കളത്തിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ലോകം കണ്ട എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് കാലിസ.് 165 ടെസ്റ്റുകളില്‍ നിന്നും 13,174 റണ്‍സ് നേടിയ അദ്ദേഹം 44 സെഞ്ച്വറികളും, 58 അര്‍ധസെഞ്ച്വറികളും സ്വന്തമാക്കിയിട്ടുണ്ട്.