Connect with us

Wayanad

വയനാട് ജില്ലാ ആശുപത്രിക്ക് മരണമണി: സ്‌കാനിംഗിന് പിന്നാലെ ഓപറേഷന്‍ തീയേറ്ററും അടച്ചുപൂട്ടി

Published

|

Last Updated

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ സ്‌കാനിംഗ് മുടങ്ങിയതിന് പിന്നാലെ ഓപ്പറേഷന്‍ തീയേറ്ററും അടച്ചു പൂട്ടി.10 ദിവസത്തേക്കാണ് അടച്ചു പൂട്ടിയത്.വാര്‍ഷിക അറ്റകുറ്റപണികള്‍ക്കായാണ് അടച്ചു പൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഓപ്പറേഷന്‍ തിയറ്റേറിലെ നേത്ര രോഗ ശസ്ത്രകക്രിയ വിഭാഗത്തില്‍ അണുബാധ കണ്ടെത്തിയായും അതേ തുടര്‍ന്നുള്ള അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തുനതിനുമാണ് അടച്ചു പൂട്ടിയത് എന്നും സൂചനയുണ്ട്. ഇത് കൊണ്ട് തന്നെ ഇവിടം പൂര്‍ണ്ണമായും അണു വിമുക്തമാക്കുകയും വാര്‍ഷിക അറ്റകുറ്റപണികള്‍ നടത്തിയും മാത്രമേ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തികക്കുകയുള്ളു.
ഈ മാസം 21 മുതല്‍ ജനുവരെ നാല് വരെയാണ് ഓപ്പറേഷന്‍ തിയേറ്റര്‍ അടച്ചിടുന്നത്. ഈ 10 നിവസം കൊണ്ട് അകറ്റുപണികള്‍ നടത്തി ഓപ്പറേഷന്‍ തീയറ്റേര്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യത വിരളമാണ്. ഓപ്പറേഷന്‍ തീയറ്റേര്‍ അടച്ചിടുന്നത് കാരണം കഴിഞ്ഞ രണ്ട് ദിവസമായി സിസേറിയന്‍ ഉള്‍പ്പെടെയുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. ആവശ്യം വന്നാല്‍ അടിയന്തിര ശസ്ത്രക്രിയകള്‍ക്കുള്ള സൗകര്യം ഒരക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നുണ്ടെങ്കിലും നിലവിലെ അനസെതറ്റിക് ലീവെടുത്തിരിക്കുയാണ്. അടിയന്തിര ശസ്ത്രക്രിയ നടത്തണമെങ്കില്‍ ബത്തേരിയില്‍ നിന്നും അനസ്തീഷ്യനെ കൊണ്ടു വരേണ്ടതായും വരും.
കഴിഞ്ഞമാസം സ്‌കാനിംഗ് വിഭാഗത്തിലെ ഏക റേഡിയോളജിസ്റ്റായ ഡോ. രാജലക്ഷ്മിയെ അത്യാഹിത വിഭാഗത്തില്‍ മാറ്റിയതിനെ തുടര്‍ന്ന് സ്‌കാനിംഗ് പരിപൂര്‍ണ്ണമായും മുടങ്ങിയിരുന്നു. ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ സ്‌കാനിംഗ് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. അടിയന്തിര സ്‌കാനിംഗുകള്‍ വന്നാല്‍ ടെക്‌നീഷ്യന്‍മാര്‍ സ്‌കാന്‍ ചെയ്ത ശേഷം സ്‌കാനിംഗ് റിപ്പോര്‍ട്ട് ജില്ലാ ആശുപത്രി പരിസരത്തെ സ്വകാര്യ റേഡിയോളജിസ്‌ററിനെ കാണിച്ച ശേഷം അഭിപ്രായം ആരായുകയാണ് ചെയ്യുന്നത്.
മാത്രവുമല്ല ജില്ലാ ആശുപത്രിയില്‍ മാസങ്ങള്‍ക്ക് മുമ്പ് വന്ന ഡിജിറ്റല്‍ എക്‌സറേ മെഷീന്‍ സംവിധാനം കൊണ്ടുവന്ന അതേ പെട്ടിയില്‍ വിശ്രമിക്കുകയാണ്. ഫുജി കമ്പനിയുടെ ലക്ഷങ്ങള്‍ വില മതിക്കുന്ന ഈ ഉപകരണം സ്ഥാപിക്കാനുള്ള അ നുബന്ധ നടപടികള്‍ വൈകുന്നതാണ് കാരണം. ഇത് സ്ഥാപിക്കുന്നതിനായ ഉന്നത നിലവാരത്തിലുള്ള വയറിംഗ് സംവിധനങ്ങളും എയര്‍ കണ്ടീഷന്‍ സംവിധാനവും ആവശ്യമാണ്. ഇത് ചെയ്യേണ്ട നിര്‍മ്മിതി കേന്ദ്രയോ, കെഎംഎസ് സിഎല്‍ ലോ നടപടികള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. ആവശ്യത്തിന് ഡോക്ടര്‍മാരോ, മരുന്നോ, മറ്റ് സംവിധാനങ്ങളൊ ലഭിക്കാതായതോടെ ജില്ലാ ആശുപത്രി വെറും നോക്ക്കുത്തിയായി മാറി.

Latest