Connect with us

Sports

ഐ പി എല്‍ ലേലം ഫെബ്രുവരിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2014 ഐ പി എല്‍ ക്രിക്കറ്റ് താര ലേലം ഫെബ്രുവരിന് പന്ത്രണ്ടിന്. ചില ഭേദഗതികളോടെയാണ് ഏഴാം സീസണിനുള്ള ലേലം നടക്കുക. ഫ്രാഞ്ചൈസികള്‍ക്ക് അഞ്ച് കളിക്കാരെ മാത്രമേ നിലനിര്‍ത്താന്‍ സാധിക്കൂ. ബാക്കിയുള്ളവരെ പുതുതായി ടീമിലെത്തിക്കണം.
നിലനിര്‍ത്തിയ കളിക്കാരിലാര്‍ക്കെങ്കിലും കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ പകരക്കാരെ ഉള്‍പ്പെടുത്താം. ഡോളറില്‍ നിന്ന് മാറി ഇന്ത്യന്‍ രൂപയിലാകും കളിക്കാരുടെ മൂല്യം. 12.5 കോടി, 9.5 കോടി, 7.5 കോടി, 5.5 കോടി, 4 കോടി എന്നിങ്ങനെയാണ് ലേലക്രമം. ഓരോ ഫ്രാഞ്ചൈസിയും നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്ത കളിക്കാര്‍ക്ക് വീണ്ടും ലേലത്തില്‍ പങ്കെടുക്കാം.

Latest