കിസാന്‍ സഭ കൗണ്‍സില്‍ കണ്ണൂരില്‍

Posted on: December 25, 2013 6:00 am | Last updated: December 24, 2013 at 11:49 pm

കണ്ണൂര്‍: അഖിലേന്ത്യാ കിസാന്‍ സഭ സെന്‍ട്രല്‍ കിസാന്‍ കൗണ്‍സില്‍ യോഗം ഈ മാസം 28, 29 തീയതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ എം എല്‍ എ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഴീക്കോടന്‍ സ്മാരക മന്ദിരത്തിലാണ് യോഗം ചേരുക. കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്കിടയാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ പ്രക്ഷോഭത്തിന് യോഗം രൂപം നല്‍കും. 27ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സെമിനാര്‍ പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര ഉദ്ഘാടനം ചെയ്യും.