വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ തൊഴിലാളി സമരം പിന്‍വലിച്ചു

Posted on: December 24, 2013 8:00 pm | Last updated: December 24, 2013 at 11:55 pm

vallarpadamകൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലെ തൊഴിലാളി സമരം പിന്‍വലിച്ചു. 26ാം തീയ്യതി ബോണസ് നല്‍കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ട്രക്ക് െ്രെഡവര്‍മാര്‍ക്ക് 5 മാസത്തെ മുന്‍കാല പ്രാബല്യത്തോടെ 5,000 രൂപ ശമ്പളവര്‍ധന നല്‍കാന്‍ തീരുമാനമായി. അര്‍ധരാത്രിയോടെ ചരക്ക് നീക്കം പുനസ്ഥാപിക്കാനും തീരുമാനമായി. ബോണസ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് വല്ലാര്‍പാടത്തെ കരാര്‍ തൊഴിലാളികള്‍ സമരം തുടങ്ങിയത്. ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍,ട്രെക്ക് ഡ്രൈവര്‍മാര്‍ തുടങ്ങി കണ്ടെയ്‌നര്‍ നീക്കവുമായി ബന്ധപ്പെട്ട കരാര്‍ തൊഴിലാളികളാണ് പണിമുടക്കിയത്.