ഡി വൈ എഫ് ഐ കലക്ടറേറ്റ് ഉപരോധിച്ചു

Posted on: December 24, 2013 7:58 am | Last updated: December 24, 2013 at 7:58 am

പാലക്കാട്: നിയമ നനിരോധം, അഴിമതി, വിലക്കയറ്റം എന്നിവക്കെതിരെ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ഉപരോധിച്ചു. രാവിലെ ഏഴരയോടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധ സമരത്തിനെത്തുമ്പോഴേക്കും ജീവനക്കാരില്‍ പകുതിയിലേറെ പേര്‍ ഓഫീസുകളില്‍ കയറിയിരുന്നു. ഇതിനാല്‍ കലക്ടറേറ്റിന്റെ പ്രവര്‍ത്തനം ഭാഗികമായി മാത്രമേ തടസ്സമായതുള്ളു.
വൈകീട്ട് ആറ് വരെ ഉപരോധ സമരമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും കാല്‍നടയായി എത്തിയ പ്രവര്‍ത്തകരെല്ലാം ഉടനെ തന്നെ തിരിച്ച് പോയതോടെ സമരം ഉച്ചക്ക് ഒന്നരയോടെ അവസാനപ്പിക്കേണ്ടി വന്നു. ഉപരോധസമരം സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് നിതിന്‍ കണിച്ചേരി അധ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, സി ഐ ടി യു ജില്ലാസെക്രട്ടറി പി കെ ശശി, ഡി വൈ എഫ്‌ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ പി സുധീര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ പ്രേംകുമാര്‍ സ്വാഗതവും ടി എം ശശി നന്ദിയും പറഞ്ഞു.
ജില്ലയിലെ 2332 യൂനിറ്റുകളില്‍നിന്ന് ചെറുപ്രകടനങ്ങളായി നീങ്ങിയാണ് പ്രവര്‍ത്തകര്‍ സമരകേന്ദ്രത്തിലെത്തിത്. പറളി, കൊടുമ്പ്, യാക്കര, കണ്ണാടി, ഒലവക്കോട്, പുതുപ്പരിയാരം എന്നീ കേന്ദ്രങ്ങളിലാണ് സമര വളണ്ടിയര്‍മാര്‍ താമസിച്ചത്.
ഇവര്‍ക്കായി സമീപത്തെ വീടുകളില്‍നിന്ന് ജനങ്ങള്‍ പൊതിച്ചോറ് നല്‍കി. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വീട്ടമ്മമാര്‍ നല്‍കിയ പൊതിച്ചോറ് വിഭവസമൃദ്ധമായരിന്നു.കിലേമീറ്ററുകള്‍ കാല്‍നടയായിഎത്തിയ സമരവളണ്ടിയര്‍മാര്‍ക്ക് വഴിയിലുടനീളം നാട്ടുകാരും വിവധ സംഘടനകളും കുടിവെള്ളവും വിശ്രമകേന്ദ്രവും ഒരുക്കിയിരുന്നു.