എസ് എസ് എഫ് ലീഡേഴ്‌സ് ക്യാമ്പ് സമാപിച്ചു

Posted on: December 24, 2013 12:12 am | Last updated: December 24, 2013 at 12:12 am

തൃശൂര്‍: സംഘടനാ ശാക്തീകരണം ലക്ഷ്യമാക്കി വാര്‍ഷിക കൗണ്‍സിലുകളുടെ മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട എസ് എസ് എഫ് സ്റ്റേറ്റ് ലീഡേഴ്‌സ് ക്യാമ്പ് സമാപിച്ചു. പതിനഞ്ച് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് തൃശൂര്‍ വള്ളിവട്ടം ഉമരിയ്യ ക്യാമ്പസില്‍ നടന്ന ദ്വിദിന ക്യാമ്പില്‍ പങ്കെടുത്തത്. സമസ്ത കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹ്‌യിദ്ദീന്‍കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നിയമപാഠം, വിചാര വിപ്ലവം, പാനല്‍ ഡിസ്‌കഷന്‍, നാം മുന്നോട്ട്, നേതൃഗുണങ്ങള്‍ എന്നീ സെഷനുകള്‍ക്ക് കെ പി മുഹമ്മദ് മുസ്്‌ലിയാര്‍ കൊമ്പം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അഡ്വ. അബ്ദുല്‍ കരീം ഇടുക്കി, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സ്വാദിഖ്, പി എ മുഹമ്മദ് ഫാറൂഖ് നഈമി, കെ അബ്ദുല്‍ കലാം നേതൃത്വം നല്‍കി. വിവിധ ഉപസമിതി, ജില്ലാ നിരീക്ഷണ റിപ്പോര്‍ട്ടിംഗ് ചര്‍ച്ചകള്‍ക്ക്് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, അബ്്ദുര്‍റശീദ് സഖാഫി കുറ്റിയാടി, വി പി എം ഇസ്്ഹാഖ്, അബ്്ദുര്‍റശീദ് നരിക്കോട്, എ എ റഹീം, സി കെ റാശിദ് ബുഖാരി, കെ സൈനുദ്ദീന്‍ സഖാഫി, മുനീര്‍ നഈമി, അഷ്‌റഫ് അഹ്്‌സനി, അല്‍ അമീന്‍ അഹ്്‌സനി എന്നിവര്‍ നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റ് വി അബ്്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. പി എം എസ് തങ്ങള്‍, ഉമര്‍ ഓങ്ങല്ലൂര്‍, എം അബ്്ദുല്‍ മജീദ്, പി കെ ജഅ്ഫര്‍, എ എ ജഅ്ഫര്‍ സംസാരിച്ചു.