ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് 50 സ്ഥാപന മേധാവികളെ ആദരിച്ചു

Posted on: December 23, 2013 10:21 pm | Last updated: December 23, 2013 at 10:21 pm

ദുബൈ: ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി 50 സ്ഥാപന മേധാവികളെ ആദരിച്ചു. ദുബൈ പബ്ലിക് ലൈബ്രറിയുടെ വിവിധ ശാഖകള്‍ക്ക് നല്‍കിയ പിന്തുണക്കും സഹകരണത്തിനുമാണ് ആദരം. അതോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് സ്വദേശി സംസ്്കാരം ഉയര്‍ത്തിപ്പിടിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് സ്ഥാപന മേധാവികളെ ആദരിച്ചത്. അല്‍ മംസാറിലെ കള്‍ച്ചര്‍ ആന്‍ഡ് സയന്റിഫിക് അസോസിയേഷനിലായിരുന്നു പരിപാടി.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി വിവിധ സംസ്‌കാരങ്ങള്‍ക്കിടയില്‍ പാലമായി വര്‍ത്തിക്കുകയാണ് ദുബൈ പബ്ലിക് ലൈബ്രറികളെന്ന് ശൈഖ് മാജിദ് പറഞ്ഞു.
വിവിധ വിഭാഗങ്ങള്‍ക്ക് പരസ്പരം ആശയ വിനിമയം നടത്താന്‍ ലൈബ്രറി സഹായകമായിട്ടുണ്ടെന്നും ശൈഖ് മജിദ് അഭിപ്രായപ്പെട്ടു. അല്‍ ബയാന്‍ എഴുതി അല്‍ ശെര്‍കാല്‍ ഗ്രൂപ്പ് പ്രസിദ്ധീകരിച്ച ദുബൈസ് ക്രിയേറ്റീവ് ഹൊറിസോണ്‍സ് എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. ദുബൈ പബ്ലിക് ലൈബ്രറിയുടെ എട്ട് ശാഖകളിലും ഈ പുസ്തകം ലഭ്യമായിരിക്കും.