ഖത്തര്‍ തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ്സ സ്റ്റുഡന്‍സ് ഫെസ്റ്റ് സ്വാഗതസംഘം രൂപികരിച്ചു

Posted on: December 23, 2013 10:15 pm | Last updated: December 23, 2013 at 10:15 pm

ദോഹ: ഖത്തര്‍ ഐ.സി.എഫ് നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസയുടെ സ്റ്റുഡന്‍സ് ഫെസ്റ്റ് 2014 ജനുവരി മൂന്നിന് വെള്ളിയാഴ്ച്ച ഉച്ചക്ക് 12.30 മുതല്‍ ദോഹ എംഇസ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കും. സ്റ്റുഡന്‍സ് ഫെസ്റ്റ് ഐ. സി. എഫ്. ഖത്തര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പറവണ്ണ അബ്്ദു റസാഖ് മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ മുന്‍ കേരള വഖ്ഫ് ബോര്‍ഡ് മെമ്പര്‍ എന്‍. അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും
സ്റ്റുഡന്‍സ് ഫെസ്റ്റ് നടത്തിപ്പിനായി 33 അംഗ സ്വാഗതസംഘം രൂപികരിച്ചു. അസീസ് സഖാഫി പാലോളി (ചെയര്‍മാന്‍), മുഹമ്മദ് മുസ്‌ലിയാര്‍ തിരുവള്ളൂര്‍, സഈദ് അലി സഖാഫി പടിഞ്ഞാറ്റുമുറി (വൈസ് ചെയര്‍മാന്‍), ജാഫര്‍ മാസ്റ്റര്‍ (ജനറല്‍ കണ്‍വീനര്‍), എഞ്ചിനീയര്‍ ഹമീദ് വളാഞ്ചേരി, ഉമര്‍ കുണ്ടുതോട് (ജോ: കണ്‍വീനര്‍) ഗഫൂര്‍ഹാജി കുറ്റിയാടി (ട്രഷറര്‍), എന്നിവര്‍ ഭാരവാഹികളാണ്. വിവിധ സബ്കമ്മിറ്റി ഭാരവാഹികളായി അബ്ദുസലാം ഹാജി പുത്തനത്താണി (ഫിനാന്‍സ്), അബ്ദുല്‍ ലത്തീഫ് സഖാഫി കോട്ടുമല (പ്രോഗ്രാം), സലാം ഹാജി പാപ്പിനിശ്ശേരി (ലോ&ഓര്‍ഡര്‍), ബഷീര്‍ പുത്തൂപാടം (ഭക്ഷണം), കരീം കാലടി (പബ്ലിസിറ്റി), മുഹമ്മദ് ഷാ ആയഞ്ചേരി (റിസപ്ഷന്‍) എന്നിവരെ തെരഞ്ഞെടുത്തു.
സ്വാഗത സംഘം രൂപികരണ യോഗത്തില്‍ കടവത്തൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ കരിം ഹാജി മേമുണ്ട, അഹ്മദ് സഖാഫി പേരാമ്പ്ര, കെ. ബി അബ്ദുല്ല ഹാജി എന്നിവര്‍ സംസാരിച്ചു.