ഐ.സി.എഫ്. ചരിത്രപഠന സംഗമം നടത്തി

Posted on: December 22, 2013 6:42 pm | Last updated: December 22, 2013 at 6:42 pm

DSC00553കുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചരിത്രപഠന സംഗമം സംഘടിപ്പിച്ചു. ”ആദര്‍ശത്തിന്റെ ചരിത്ര വായന” എന്ന ശീര്‍ഷകത്തില്‍ പ്രശസ്ത എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ സ്വാലിഹ് നിസാമി പുതുപൊന്നാനി ക്ലാസെടുത്തു. ഐ.സി.ഫ് നാഷനല്‍ കമ്മിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആക്ടിംഗ് പ്രസിഡണ്ട് അഹ്മദ് കെ. മാണിയൂര്‍ അധ്യക്ഷനായിരുന്നു.

ഐ.സി.എഫ്. മിഡില്‍ ഈസ്റ്റ് ജോയ്ന്റ് സെക്രട്ടറി ശുക്കൂര്‍ കൈപ്പുറം പഠന സംഗമം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി സ്വാഗതവും ജോയ്ന്റ് സെക്രട്ടറി അബൂമുഹമ്മദ് നന്ദിയും പറഞ്ഞു.