Connect with us

Wayanad

മോണ്ട്രാ ടൂര്‍ സുല്‍ത്താന്‍ബത്തേരിയിലെത്തി

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: മോണ്ട്രാ ടൂര്‍ ഓഫ് നിലഗിരീസിന്റെ ~ഒരു ഘട്ടം ഇന്നലെ പൂര്‍ത്തിയായി. ഊട്ടിയില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്കുള്ള 103 കിലോമീറ്റര്‍ പൂര്‍ത്തിയാക്കുകയാണ് 2013 ഠളച ലെ അഞ്ചാംഘട്ടമാണ് മോണ്ട്രോ ടൂര്‍ ഓഫ് നീലഗിരീസ് സൈക്കിള്‍ സംഘം പിന്നിട്ടിരിക്കുന്നത്. സംഘത്തിലെ യാത്രികര്‍ തലക്കുണ്ട, തെപ്പക്കാടു, ഗുഢല്ലൂര്‍, ദേവര്‍ഷോല എസ്റ്റേറ്റ്,നെല്ലാകൊട്ടായി എന്നിവിടങ്ങള്‍ പിന്നിട്ടാണ് സുല്‍ത്താന്‍ ബത്തേരിയിലെത്തിയത്.TfN2013ലൂടെ 103 സൈക്കിള്‍ യാത്രികള്‍ (15വിദേശികളും 12 വനിതകളും) 800കിലോമീറ്റര്‍ ദൂരമാണ് കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലൂടെ പിന്നിടുന്നത്.
ബംഗളൂരുവില്‍ നിന്ന് തുടങ്ങിയ സൈക്കിള്‍ യാത്ര ഇന്നലെ വൈകീട്ടാണ് സുല്‍ത്താന്‍ ബത്തേരിയിലെത്തിയത്. ഇവിടെ നിന്ന് മടിക്കേരിയിലേക്ക്(പുല്‍പ്പള്ളി, കാട്ടിക്കുളം, കുട്ട, പൊന്നാംപര്‍, ഗോണികുപ്പ, അമ്മാട്ടി, വിരാജ് പേട്ട, മുര്‍നാട് വഴി) പോയി എട്ടാംദിവസം മൈസൂരിലെത്തി എട്ടുദിവസം നീണ്ടുനില്ക്കുന്ന സൈക്കിള്‍യാത്ര സമാപിക്കും.
മോണ്ട്രാ ടൂര്‍ ഓഫ് നിലഗിരീസ് 2013 ഓരോ വര്‍ഷം പിന്നീടുമ്പോഴും കൂടുതല്‍ ഗൗരവമായ പ്രൊഫഷണല്‍ വേദിയായി മാറുകയാണെന്നും ഇന്ത്യക്ക് പുറത്തുനിന്ന്‌പോലുമുള്ള സൈക്കിളിസ്റ്റുകളെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് മാറിവരുകയാണെന്നും റൈഡ് ഏ സൈക്കിള്‍ ഫൗണ്ടേഷന്‍ കോ- ഫൗണ്ടര്‍ ശ്രീധര്‍ പബ്ബിഷെട്ടി പറഞ്ഞു.
വന്‍കിടസ്ഥാപനങ്ങള്‍ ഈ മേഖലയോട് കാണിക്കുന്ന താല്പര്യംകൂടിവരുന്നതു കാണുമ്പോള്‍ ഈ വാര്‍ഷിക സൈക്കിള്‍ യാത്ര ടൂര്‍ ഡേ ഫ്രാന്‍സെപ്പോലെ ഇന്ത്യയിലെ ഈ രംഗത്തെ ഒരു അവസാന ഉത്തരമായി പരിപോഷിപ്പിക്കുവാന്‍ വരുംകാലത്ത് സാധിക്കുമെന്ന് കരുതുന്നതായി മോണ്ട്രാ ടൂര്‍ ഓഫ് നിലഗിരീസ് 2013(ഠളച) ഓപ്പറേഷന്‍ ഹെഡ് ദീപക് മജി പട്ടീല്‍ പറഞ്ഞു.
2013ല്‍ വിജയികളാകുന്നവര്‍ക്ക് വോള്‍സ് വാഗണ്‍, മോട്ടോര്‍ സ്‌പോര്‍ട്ട്, കാര്‍ച്ചര്‍, ഓക്ക്‌ലി, ജസ്റ്റ് ഹോട്ടല്‍സ്, സൈക്കിള്‍ പ്രസിഷ്യന്‍, പ്രൊസൈക്കിള്‍ ആന്റ് ഹിമാലയ എന്നിവരാണ് സമ്മാനങ്ങള്‍ നല്‍്കുന്നത്.