സഅദിയ്യ: സമ്മേളനം : മഹല്ല് പ്രഭാഷണത്തിന് ആരിക്കാടിയില്‍ പ്രൗഡമായ തുടക്കം

Posted on: December 21, 2013 7:43 pm | Last updated: December 21, 2013 at 7:43 pm

photoകാസറഗോഡ്: ഫെബ്രുവരി 7,8,9 തീയ്യതികളില്‍ നടക്കുന്ന ദേളി ജാമിഅ: സഅദിയ്യ: അറബിയ്യ 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 144 കേന്ദ്രങ്ങളില്‍ നടക്കുന്ന മഹല്ല് പ്രഭാഷണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആരിക്കാടി മുഹ്‌യദ്ദീന്‍ നഗറില്‍ സമസ്ത കേന്ദ്ര മുശാവറാംഗം എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നിര്‍വഹിച്ചു.
സഅദിയ്യ: വര്‍ക്കിംഗ് സെക്രട്ടറി എപി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറാംഗം എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്തു. കുമ്പോല്‍ മഖാം സിയാറത്തിന് സയ്യിദ് മുഖ്താര്‍ തങ്ങള്‍ നേതൃത്വം നല്‍കി.അബ്ദുല്ലത്തീഫ് സഅദി പഴശ്ശി മുഖ്യപ്രഭാഷണം നടത്തി. സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, മൊയ്തു സഅദി ചേരൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, കന്തല്‍ സൂപ്പി മദനി, ഹസ്ബുളള തലങ്കര, ഉസ്മാന്‍ സഖാഫി തലക്കി, അബ്ദുല്‍ ഖാദര്‍ സഖാഫി ഷിറിയ, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഹനീഫ് സഅദി കുമ്പോള്‍, മോണു ഹാജി ആരിക്കാടി, കെ. കെ. അബ്ബാസ് ഹാജി, റഹ്മാന്‍ ഹാജി, അബ്ദു റഹ്മാന്‍ ഹാജി റഹ്മാനിയ്യ:, മുഹമ്മദ് ഹാജി കുണ്ടാപു തുടങ്ങിയവര്‍ പ്രസംഗിച്ചു. അശ്‌റഫ് സഅദി ആരിക്കാടി സ്വാഗതവും ഇബ്‌റാഹിം സഅദി മുഗു നന്ദിയും പറഞ്ഞു.