Connect with us

Palakkad

അട്ടപ്പാടിയില്‍ പ്രാദേശിക വികാരം ഇളക്കിവിട്ട് തമിഴ്‌സംഘടനകളുടെ നോട്ടീസ് പ്രചാരണം

Published

|

Last Updated

പാലക്കാട്:അട്ടപ്പാടിയില്‍ തമിഴ് വികാരം ഇളക്കിവിട്ട് തമിഴ്‌സംഘടനകളുടെ നോട്ടീസ് പ്രചരണം. എല്‍ ടി ടി —ഇ അനുകൂല സംഘടനയായ നാം തമിഴര്‍ എന്ന സംഘടനയാണ് അട്ടപ്പാടിയില്‍ നോട്ടീസ് വിതരണം ചെയ്തത്. വെടിയേറ്റ് കൊല്ലപ്പെട്ട എല്‍ ടി ടി ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ ചിത്രത്തോടു കൂടിയുള്ള നോട്ടീസില്‍ കേരളം തമിഴരെ പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്നു. സംവത്തില്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു.—ആദിവാസി ഭൂനിയമം അട്ടിമറിക്കാന്‍ ചില സംഘടനകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായാണ് കടുത്ത തമിഴ് വികാരം ഇളക്കിവിട്ട് എല്‍ ടി ടി ഇ അനുകൂല സംഘടനയായ നാം തമിഴര്‍ അട്ടപ്പാടിയില്‍ നോട്ടീസ് പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അഗളിയില്‍ നടന്ന തമിഴ്‌സംഘടനകളുടെ യോഗത്തിലാണ് നോട്ടീസ് പ്രധാനമായും വിതരണം ചെയ്തത്. കഴിഞ്ഞ അമ്പതു വര്‍ഷത്തോളമായി അട്ടപ്പാടിയില്‍ കരമടച്ചു വരുന്ന തമിഴ്കര്‍ഷകരെ ഇറക്കിവിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണത്തോടെ ആരംഭിക്കുന്ന നോട്ടീസില്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാര്‍ കണ്ണടക്കുകയാണെന്നും ആരോപിക്കുന്നു.—ശ്രീലങ്കയിലും സ്വന്തം രാജ്യത്തും തമിഴരെ ക്രൂരമായി പീഡിപ്പിക്കുകയാണെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും നോട്ടീസ് ആഹ്വാനം ചെയ്യുന്നു. തമിഴ് കര്‍ഷകരെ ഇറക്കി വിട്ടാല്‍ തമിഴ്‌നാട്ടിലെ മലയാളികളെ തിരിച്ചു വിളിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണോയെന്നും നോട്ടീസ് ചോദിക്കുന്നു.സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.തമിഴ് സംഘടനകള്‍ നടത്തുന്ന പ്രചരണം തടയുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചതായാണ് ഇന്റലിജന്‍സിന്റെ പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ ദിവസം അഗളിയില്‍നടന്ന തമിഴ് സംഘടനകളുടെ യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുളള നേതാക്കളെയും നൂറുകണക്കിന് പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കാന്‍ അവസരം നല്‍കിയത് പോലീസിന്റെ വീഴ്ചയാണെന്ന് വിലയിരുത്തല്‍.

Latest