Connect with us

Wayanad

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് വിജ്ഞാപനം കേന്ദ്രം പിന്‍വലിച്ചത് ജനകീയ സമരങ്ങളുടെ വിജയം-മാത്യു ടി തോമസ്

Published

|

Last Updated

കല്‍പറ്റ: പരിസ്ഥിതി ലോല മേഖലാ നിര്‍ണയത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ ബുദ്ധിമുട്ട് മുഖവിലക്കെടുക്കാതെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ ബാഹ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി പാര്‍ലിമെന്റിന് പോലും നോക്കുകുത്തിയാക്കി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് വിജ്ഞാപനം ഇറക്കിയ കേന്ദ്ര സര്‍ക്കാരിന് വിജ്ഞാപനം പിന്‍വലിക്കേണ്ടി വന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളക്കം നടത്തിയ ജനകീയ സമരങ്ങളുടെ ഫലമാണെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ എത്ര ശക്തരായ ഭരണാധികാരികളാലായും ജനരോഷത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വരും. പാചകവാതക സബ്‌സിഡി, ബസ് ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള ജനവിരുദ്ധ നയങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ തിരുത്തണമെന്നും അനാവശ്യമായി ആധാര്‍ കാര്‍ഡ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര നയത്തിനെതിരെ ഈ മാസം 27ന് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദ്ര ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും മാത്യു ടി തോമസ് പറഞ്ഞു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ജനതാദള്‍ എസ് ജില്ലാ കമ്മിറ്റി കല്‍പറ്റയില്‍ നടത്തിയ കര്‍ഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം കെ മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയി, നേതാക്കളായ സാജു ഐക്കരകുന്നത്ത്, പി കെ കേശവന്‍, സി കെ ഉമര്‍, വി ി കുഞ്ഞബ്ദുള്ള, ലെനിന്‍ സ്റ്റീഫന്‍, പി പ്രഭാകരന്‍ നായര്‍, അന്നമ്മ പൗലോസ്, കെ തോമസ്,ജോസഫ് മാത്യു, പി അബ്ദുല്‍ ഗഫൂര്‍, പി ടി സന്തോഷ്, ജിജോ മുള്ളന്‍കൊല്ലി, സൈമണ്‍ പൗലോസ്, ലത്തീഫ് മാടായി, സി പി റഈസ്, എ അയ്യപ്പന്‍, ഉനൈസ് കല്ലൂര്‍, ഷിബു കെ ഒ, കെ മൊയ്തു എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest