ഏത്തക്കരയില്‍ ഏക്കറുകളോളം സ്ഥലത്ത് പാടം തുരന്ന് മണല്‍ ഖനനം

Posted on: December 21, 2013 7:59 am | Last updated: December 21, 2013 at 7:59 am

കാളികാവ്: പൂങ്ങോട് ഏത്തക്കര പ്രദേശത്ത് പാടം തുരന്ന് വ്യാപക മണല്‍ ഖനനം. ചേരിപ്പലം വാര്‍ഡിലെ കിഴക്കേപുറം പാടശേഖരത്തിലാണ്പരിസ്ഥിതിക്കും ജലസ്രോതസ്സുകള്‍ക്കും ഒരു പോലെ ഭീഷണി സൃഷ്ടിച്ച് മണലൂറ്റല്‍ ശക്തമായിരിക്കുന്നത്.
ഏക്കറുകളോളം പാടം പാട്ടത്തിനെടുത്ത് അതിനകത്ത് വലിയ കുഴികളെടുത്താണ് ഖനനം. കുഴിച്ചെടുക്കുന്ന ചെളി വലിയ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മണല്‍ തരി വേര്‍ചിരിച്ചെടുക്കുന്ന പ്രവൃത്തി രാതിയാണ് നടക്കുന്നത്. പാടത്ത് ട്രാക്ടര്‍ കൊണ്ടുവന്ന് അതിനകത്ത് അഞ്ച് എച്ച് പി മോട്ടോര്‍ സ്ഥാപിച്ചാണ് ശക്തിയായി വെള്ളം അടിച്ച് ചെളിയില്‍ നിന്ന് മണല്‍ തരി വേര്‍തിരിക്കുന്നത്.
നിലവില്‍ അരയേക്കറോളം സ്ഥലത്താണ് ഇപ്പോള്‍ ഖനനം നടക്കുന്നതെങ്കിലും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രവൃത്തി വ്യപിപ്പിക്കാനുനുള്ള ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. പ്രദേശത്ത് നിന്നും ഖനനം ചെയ്ത ഒട്ടേറെ ലോഡ് മണല്‍ ഇതിനോടകം പുറത്തേക്ക് കയറ്റിപ്പോയതായി നാട്ടുകാര്‍ പറഞ്ഞു.
കടുത്ത മണല്‍ ക്ഷാമമുള്ളതിനാല്‍ ചെളി തരിച്ചുണ്ടാക്കിയ മണലിനും നല്ല ഡിമാന്റുണ്ട്. പാടം തുരന്നുള്ള മണലൂറ്റല്‍ തുടങ്ങിയതോടെ പരിസരത്തെ ജല സ്രോതസ്സുകളെ അത് ദോശകരമായി ബാധിച്ചതോടെ ഖനനത്തിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നു.
കഴിഞ്ഞ ദിവസം സി പി എം പ്രാദേശിക നേതാക്കളായ എന്‍ നൗഷാദ്, ഇ പി ഉമ്മര്‍, കെ മുഹമ്മദ്, പി ചാത്തുക്കുട്ടി, റിയാസ് പാലോളി സ്ഥലം സന്ദര്‍ശിച്ച് ഏത്തക്കരയിലെ മണല്‍ ഖനം തടയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ പാടത്തെ മണലൂറ്റലിനെതിരെ വെള്ളയൂര്‍ വില്ലേജ് അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ തല്‍ക്കാലത്തേക്ക് മണലൂറ്റല്‍ നിര്‍ത്തിവെച്ചിട്ടുണ്ട്