വ്യാജ മദ്യവില്‍പ്പനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനം

Posted on: December 20, 2013 12:03 pm | Last updated: December 20, 2013 at 12:03 pm

പാലക്കാട്:കിസ്മസ് – പുതുവത്സര ആഘോഷ വേളയില്‍ വ്യാജമദ്യ വില്‍പ്പനക്കെതിരെ സംയുക്തമായി കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അധ്യക്ഷനായ ജില്ലാ ജനകീയ കമ്മിറ്റി തീരുമാനിച്ചു.വ്യാജമദ്യത്തിനെതിരെ വിവരം ല’ിക്കുന്ന ഉടനെ തന്നെ നടപടി സ്വീകരിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍ : 0491 2505897. ദേശീയപാതയും മറ്റ് പ്രധാന അതിര്‍ത്തി പങ്കിടുന്ന റോഡുകളും പരിശോധിക്കാന്‍ നിത്യേന രണ്ട് ടീമുകള്‍ മുഴുവന്‍ സമയപ്രവര്‍ത്തനം തുടങ്ങി. കാലയളവില്‍ ജില്ലയിലെ എല്ലാ മദ്യവില്‍പ്പനശാലയും സംയുക്ത ടീമിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. മദ്യപിച്ച് വാഹനം ഉപയോഗിക്കുന്നവര്‍ക്കും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുന്നവര്‍ക്കുമെതിരെയും പോലീസിന്റെ കര്‍ശന നടപടി ഉണ്ടാവും. മലയോര മേഖലകളില്‍ വ്യാജവാറ്റ് കണ്ടെത്തുവാന്‍ ഫോറസ്റ്റ് വകുപ്പുമായി ചേര്‍ന്ന് സംയുക്ത റെയ്ഡുകള്‍ നടത്തുവാനും തീരുമാനിച്ചു. വ്യാജ മദ്യവില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാന്‍ പൊതുജനങ്ങളോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. വിവരം അറിയിക്കുന്ന വ്യക്തികളുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് അംഗീകൃത മദ്യവില്‍പ്പനശാലകളില്‍ നിന്നല്ലാതെ മദ്യം വാങ്ങി കഴിക്കരുതെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ മദ്യനിരോധന സമിതി നേതാക്കളായ കാദര്‍ മൊയ്തീന്‍, ഫാ ജേക്കബ്ബ് വര്‍ഗീസ്, എക്‌സൈസ്. പോലീസ്, ഫോറസ്റ്റ്, റവന്യൂ ജില്ലാ അധികാരികളും പങ്കെടുത്തു.