പോളിയോ ആക്രമണത്തെ അപലപിച്ച ഇമ്രാംഖാന് ഭീഷണി

Posted on: December 20, 2013 5:29 am | Last updated: December 20, 2013 at 12:30 am

ഇസ്‌ലാമാബാദ്: പോളിയോ സംഘത്തെ അക്രമിച്ച തീവ്രവാദികളെ വിമര്‍ശിച്ച പാക്കിസ്ഥാന്‍ പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന് തീവ്രാവദ ഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി.
പോളിയോ സന്നദ്ധ പ്രവര്‍ത്തകര്‍ ഇസ്‌ലാമിന്റെ സൈനികരെ പോലെയാണെന്നും അവരെ അക്രമിച്ചത് മനുഷ്യത്വരഹിതമാണെന്നും ബുധനാഴ്ച ഖാന്‍ പറഞ്ഞിരുന്നു. അന്‍സാറുല്‍ മുജാഹിദീന്‍ സംഘത്തില്‍ നിന്നാണ് ഖാന് ഭീഷണി സന്ദേശം ലഭിച്ചതെന്ന് തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ശിറീന്‍ മസാരി പറഞ്ഞു.

തഹ്‌രീകെ താലിബാനുമായി ബന്ധമുള്ള സംഘമാണ് അന്‍സാറുല്‍ മുജാഹിദീന്‍. മുസ്‌ലിംകളെ നിഷ്‌ക്രിയരാക്കാനുള്ള പാശ്ചാത്യന്‍ ഗൂഢ പദ്ധതിയാണ് പോളിയോ കുത്തിവെപ്പെന്നാണ് ഇവരുടെ വാദം. പോളിയോ കുത്തിവെപ്പ് നടത്തുന്നവര്‍ക്കെതിരെ മേഖലയില്‍ അക്രമങ്ങള്‍ പതിവായ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്‍ തീവ്രവാദ നടപടിയെ വിമര്‍ശിച്ചത്.