Connect with us

Gulf

അബ്ദുല്‍ഖാദര്‍ പനക്കാടിന് ഭാരത് ഗൗരവ് അവാര്‍ഡ്

Published

|

Last Updated

ദുബൈ: ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഏര്‍പ്പെടുത്തിയ ഭാരത് ഗൗരവ് അവാര്‍ഡിന് സാമൂഹികജീവകാരുണ്യപ്രവര്‍ത്തകനും ദുബൈയിലെ കണ്ണൂര്‍ ജില്ലാ അസ്സോസ്സിയേഷനായ “വെയ്ക്ക്” പ്രസിഡന്റുമായ അബ്ദുല്‍ഖാദര്‍ പനക്കാട് അര്‍ഹനായി. കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ജിബ്രാള്‍ട്ടര്‍ പബ്ലിക്കേഷന്‍ (യു എസ് എ) പ്രൊഫഷണല്‍ ആന്‍ഡ് സിവിക്ക് അച്ചീവ് മെന്റ് അവാര്‍ഡ്, മെറിറ്റോരിയസ് അവാര്‍ഡ്, ആല്‍ഫാവണ്‍ ബില്‍ഡേഴ്‌സ് അവാര്‍ഡ്, കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച ഫുട്‌ബോള്‍ കളിക്കാരനായ അബ്ദുല്‍ ഖാദര്‍ പനക്കാട 37 വര്‍ഷങ്ങമായി ദുബൈയിലെ നാസ്‌കൊ കരോഗ്ലാന്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ സീനിയര്‍ ഡയറക്ടറാണ്. ജനുവരി ഒമ്പതിന് ന്യൂഡല്‍ഹിയില്‍ അവാര്‍ഡ് സമ്മാനിക്കും.

 

Latest