അവധിക്ക് നാട്ടില്‍ പോയ പ്രവാസി മരിച്ചു

Posted on: December 19, 2013 7:18 pm | Last updated: December 19, 2013 at 7:20 pm

charamamഅബു ദാബി: അബു ദാബി, മുസഫ്ഫയില്‍ ആപ്പിള്‍ മെഡിക്കല്‍ സപ്ലൈസ് നടത്തിയിരുന്ന പുത്തനത്താണി, ആതവനാട് കൂടശ്ശേരി അബ്ദു മണാട്ടിലിന്റെ മകന്‍ ഫൈസല്‍ മണാട്ടില്‍, (35) നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു മരണം. പത്ത് വര്‍ഷമായി അബുദാബിയിലുണ്ടായിരുന്നു.
അഞ്ചു മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ പോയത്. അവിടെ വെച്ച് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആര്‍ സി സിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: സുമയ്യ. മകള്‍: മെസ്ബാഹ് (അഞ്ച്). സഹോദരങ്ങള്‍: അബുദാബി ഗേള്‍ഡന്‍ ടവര്‍ ചൈനീസ് ഹോട്ടല്‍ ഉടമ ഹസന്‍, അബുദാബിയില്‍ ഐ ടി ജീവനക്കാരനായ ശിഹാബ്, ഹുസൈന്‍. അബുദാബി മദീനാസായിദില്‍ ഹോട്ടല്‍ റുവൈസ് നടത്തുന്ന അലി മണാട്ടില്‍ന്റെ സഹോദര പുത്രനാണ്. പരേതനു വേണ്ടി മയ്യിത്ത് നിസ്‌കാരവും പ്രാര്‍ഥനയും 23 (തിങ്കള്‍) രാത്രി എട്ടിന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും.

ALSO READ  പ്രവാസമിനിയും തുടരും, പക്ഷേ...