സ്‌കോട്ട വിനോദയാത്ര 27ന്‌

Posted on: December 19, 2013 6:39 pm | Last updated: December 19, 2013 at 6:39 pm

ദുബൈ: സര്‍ സയ്യിദ് കോളജ് അലുംനി ഫോറം തളിപ്പറമ്പ (സ്‌കോട്ട) ഗുരുവന്ദനം 2013 എന്ന പേരില്‍ 27ന് വിനോദ യാത്ര സംഘടിപ്പിക്കുന്നു.
സര്‍ സയ്യിദ് കോളജില്‍ നിന്നെത്തുന്ന ലൈല, ഷീലാമ്മ, താഹിറ, മമ്മൂട്ടി, അബ്ദുല്ല, ആബിദ, ജസിന്ത ലൂക്കാ എന്നീ അധ്യാപകരോടൊപ്പം റാസല്‍ ഖൈമ ആര്‍ വി റിലാക്‌സ് ക്യാമ്പിലേക്കാണ് യാത്ര.
ഗസല്‍, ഗാനമേള, നൃത്തം, കുട്ടികളുടെ കലാപ്രകടനങ്ങള്‍ എന്നിവ അരങ്ങേറും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സര്‍ സയ്യിദ് കോളജിലെ പൂര്‍വ വിദ്യാര്‍ഥികള്‍ 23ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 050- 6550638 (സി പി ജലീല്‍).

ALSO READ  സൈക്കിൾ ഫ്രണ്ട്ലി പട്ടണം