1947 ആവര്‍ത്തിക്കുന്നു!

Posted on: December 19, 2013 4:22 pm | Last updated: December 19, 2013 at 4:31 pm

calander-new

കോഴിക്കോട്: വൈദേശിക ശക്തികളുടെ ആധിപത്യത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായ 1947 വീണ്ടും ആവര്‍ത്തിക്കുന്നു. 1947ലെ സമാനമായ കലണ്ടറാണ് 2014ലേത്. ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ച 1947 ആഗസ്റ്റ് 15 വെള്ളിയാഴ്ചയായിരുന്നുവെങ്കില്‍ 2014 ആഗസ്റ്റ് 15ഉം വെള്ളിയാഴ്ച തന്നെ.

11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 1947ലെ കലണ്ടര്‍ ആവര്‍ത്തിച്ചുവരുന്നത്. ഇതിന് മുമ്പ് 2003ല്‍ 1947ലെ കലണ്ടര്‍ ആവര്‍ത്തിച്ചിരുന്നു.

അധിവര്‍ഷമല്ലാത്ത വര്‍ഷങ്ങളില്‍ ആദ്യം ആറ് വര്‍ഷം കൂടുമ്പോഴും പിന്നീട് 11 വര്‍ഷം കൂടുമ്പോഴും വീണ്ടും 11 വര്‍ഷം കൂടുമ്പോഴുമാണ് കലണ്ടര്‍ ആവര്‍ത്തിച്ചുവരുന്നത്. എന്നാല്‍ 28 വര്‍ഷത്തില്‍ ഒരിക്കലാണ് അധിവര്‍ഷ കലങ്ടര്‍ ആവര്‍ത്തിക്കുക.

1947ലെ കലണ്ടര്‍ ആവര്‍ത്തിച്ചുവന്ന വര്‍ഷങ്ങളുടെ പട്ടിക:

Year Compared to year 2014 Since last
1902 112 years before
1913 101 years before + 11 years
1919 95 years before + 6 years
1930 84 years before + 11 years
1941 73 years before + 11 years
1947 67 years before + 6 years
1958 56 years before + 11 years
1969 45 years before + 11 years
1975 39 years before + 6 years
1986 28 years before + 11 years
1997 17 years before + 11 years
2003 11 years before + 6 years
2014 selected year + 11 years
2025 11 years after + 11 years
2031 17 years after + 6 years
2042 28 years after + 11 years
2053 39 years after + 11 years
2059 45 years after + 6 years
2070 56 years after + 11 years
2081 67 years after + 11 years
2087 73 years after + 6 years
2098 84 years after + 11 years
2110 96 years after + 12 years
2121 107 years after + 11 years
2127 113 years after + 6 years