സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് കൂട്ടാന്‍ ശുപാര്‍ശ

Posted on: December 19, 2013 10:20 am | Last updated: December 19, 2013 at 11:57 pm

bus standതിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ എം രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു. മിനിമം എഴുരൂപയാക്കാനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. കിലോമീറ്ററിന് 58 പൈസ എന്നത് 63 പൈസയാക്കി വര്‍ധിപ്പിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ്ജ് വര്‍ധിപ്പാക്കാതെയുള്ള ചാര്‍ജ്ജ് വര്‍ധന ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശകള്‍ പരിഗണക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് നാളെ മുതല്‍ നടത്താനിരുന്ന ബസ് സമരം പിന്‍വലിച്ചത്.