നെടുമ്പാശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

Posted on: December 19, 2013 9:18 am | Last updated: December 19, 2013 at 11:57 pm

goldനെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി. ഷൂവില്‍ ഒളിപ്പിച്ച് സ്്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച വയനാട് സ്വദേശി അബ്ദുള്‍ കരീമാണ് കസ്റ്റംസ് പിടിയിലായത്. ദുബായ് – കൊച്ചി സ്‌പൈസ് ജെറ്റിലാണ് കരീം കൊച്ചിയിലെത്തിയത്. സ്വര്‍ണ്ണക്കടത്ത് റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്നാണ് പ്രാഥമിക നിഗമനം.വിശദമായ അന്വേഷണം നടത്തിവരികയാണ്.