വിദ്യാര്‍ത്ഥി സംഘടനകളെ നിലക്ക് നിര്‍ത്തണം: ഹൈക്കോടതി

Posted on: December 18, 2013 5:38 pm | Last updated: December 18, 2013 at 11:51 pm

high courtകൊച്ചി: സംസ്ഥാനത്തെ വിദ്യാര്‍ത്ഥി സംഘടനകളെ നിലക്ക് നിര്‍ത്തണമെന്ന് ഹൈക്കോടതി. സംഘടനകളെ നിയന്ത്രിക്കാന്‍ അധികൃതര്‍ക്കാവുന്നില്ലെങ്കില്‍ നിരോധിക്കണം. വിദ്യാര്‍ത്ഥി സംഘടനകളുടെ മറവില്‍ അഴിഞ്ഞാടാന്‍ അനുവദിക്കരുത്. അനാവശ്യ സമരങ്ങള്‍ അധ്യായന ദിവസങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്നും കോടതി പറഞ്ഞു.

വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം മൂലം എറണാകുളം ലോ കോളേജിലെ ക്ലാസുകള്‍ സ്ഥിരം തടസ്സപ്പെടുന്നുവെന്ന പരാതി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.