നയതന്ത്ര ഉദ്യോഗസ്ഥയുടെ അറസ്റ്റ് രാജ്യത്തോടുള്ള അവഹേളനം പ്രധാനമന്ത്രി

Posted on: December 18, 2013 3:30 pm | Last updated: December 18, 2013 at 11:51 pm

manmohanന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ ന്യൂയോര്‍ക്കില്‍ പരസ്യമായി അറസ്റ്റ് ചെയ്തു വിലങ്ങണിയിച്ച സംഭവം രാജ്യത്തോടുള്ള അവഹേളനമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വിയന്ന കണ്‍വന്‍ഷനിലെ വ്യവസ്ഥകള്‍ അമേരിക്കയാണ് ലംഘിച്ചതെന്നും നയതന്ത്ര ഉദ്യോഗസ്ഥയെ പരിശോധനക്കായി വസ്ത്രാക്ഷേപം നടത്തിയത് അപലപനീയമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

ദേവയാനി ഖോബ്രാഡഗെയുടെ പേരിലുള്ള കേസുകള്‍ നിയമപരമായി നേരിടുമെന്ന് വിദേശ കാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. അമേരിക്കന്‍ നിലപാട് തീര്‍ത്തും അസ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.