Connect with us

Kerala

കേന്ദ്ര പദ്ധതികള്‍ ബാധ്യതയാവുന്നു എന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികള്‍ സ്വീകാര്യമാണെങ്കിലും സംസ്ഥാനത്തിന് അത് ബാധ്യതയാവുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പതിനാലാം ധനകാര്യകമ്മീഷനുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇതുപറഞ്ഞത്. വിഭവങ്ങളുടെ കേന്ദ്രീകരണം സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയാവുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിന് 1200 കോടി അനുവദിക്കണമെന്ന് ധനകാര്യ കമ്മീഷനോട് കേരളം ആവശ്യപ്പെട്ടു. പശ്ചിമഘട്ടസംരക്ഷണത്തിന്റെ പ്രത്യേക പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ഈ ആവശ്യം.

2015 ഏപ്രില്‍ മുതല്‍ 5 വര്‍ഷത്തേക്കുള്ള കേരളത്തിനായുള്ള കേന്ദ്രസഹായം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് ധനകാര്യ കമ്മീഷന്‍ ചര്‍ച്ചക്കെത്തിയത്. ചെയര്‍മാന്‍ വൈ വേണുഗോപാല റെഡ്ഢിയുടെ നേതൃത്വത്തിലാണ് കമ്മീഷന്‍ എത്തിയത്.

വികേന്ദ്രീകരണത്തിന് പകരം കേന്ദ്രീകൃതമായ വിനിയോഗമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വീകാര്യമായ പദ്ധതികളാണ് കേന്ദ്രത്തിന്റേതെങ്കിലും അതിനായി നീക്കിവെക്കേണ്ടി വരുന്ന സംഖ്യ സംസ്ഥാനത്തിന് ബാധ്യതയാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും വിഹിതം നല്‍കാന്‍ ഒരേ മാനദണ്ഡം സ്വീകരിക്കുന്നത് ശരിയല്ല. ജനസംഖ്യ, പദ്ധതി നടപ്പാക്കുന്ന രീതി, സാഹചര്യങ്ങള്‍ എന്നിവയാണ് ഇതിന് പരിഗണിക്കേണ്ടെതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംസ്ഥാനത്തിന് സ്വീകാര്യമല്ലെന്നും മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചു.

 

Latest