Connect with us

National

ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണമെന്ന് യു എസ്

Published

|

Last Updated

us embassyന്യൂഡല്‍ഹി: ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യ യു എസ് എംബസിയോട് സ്വീകരിച്ച നടപടിയില്‍ അമേരിക്ക അതൃപ്തി അറിയിച്ചു. എംബസി ഉദ്യോഗസ്ഥരുടെ സുരക്ഷ ഇന്ത്യ ഉറപ്പുവരുത്തണമെന്ന് അമേരിക്ക അറിയിച്ചു. ഇക്കാര്യത്തില്‍ വിയന്ന കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ ഇന്ത്യ പാലിക്കണമെന്നും യു എസ് വിദേശകാര്യ വക്താവ് മേരി ഹാര്‍ഫ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇന്ത്യ കഴിഞ്ഞ ദിവസം യു എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ടിരുന്നു. ഡല്‍ഹിയിലെ യു എസ് എംബസിക്ക് മുന്നിലെ സുരക്ഷാ ബാരിക്കേഡ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യ നീക്കം ചെയ്തിരുന്നു.

ഇന്ത്യയിലുള്ള അമേരിക്കന്‍ പ്രതിനിധികളുടെ സുരക്ഷ സുപ്രധാനമാണെന്ന് മേരി ഹാര്‍ഫ് പറഞ്ഞു. ഇവരുടെ എടുത്തുകളഞ്ഞ സുരക്ഷ പുനഃസ്ഥാപിക്കാന്‍ വേണ്ടി ഇന്ത്യുമായി ബന്ധപ്പെടുന്നുണ്ട്. ദേവയാനിക്കെതിരെയുള്ള കേസിനെപ്പറ്റി ഇന്ത്യ ധരിപ്പിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും ഹാര്‍ഫ് പറഞ്ഞു.

അതേസമയം ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിച്ചു എന്ന കാര്യ അമേരിക്ക സ്ഥിരീകരിച്ചു. നടപടിക്രമങ്ങള്‍ മാത്രമാണിതെന്നാണ് യു എസ് മാര്‍ഷല്‍ സര്‍വീസ് അറിയിച്ചത്.