ഗെയില്‍; പ്രതിഷേധ കൂട്ടായ്മയും മനുഷ്യച്ചങ്ങലയും

Posted on: December 17, 2013 12:20 pm | Last updated: December 17, 2013 at 12:20 pm

വളാഞ്ചേരി: ഗെയില്‍ വാതകപൈപ്പ് ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട സുരക്ഷിതത്വത്തെക്കുറിച്ച് ജനങ്ങളുടെ ആശങ്കള്‍ക്കു പരിഹാരം കാണണമെന്നും ഭൂമി നഷ്ടപ്പെടുന്നതിനു പകരമായി മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഗെയില്‍ വിക്ടിംസ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിമ്പിളിയം മങ്കേരിയില്‍ പ്രതിഷേധകൂട്ടായ്മയും ഇരകളെ പങ്കെടുപ്പിച്ച് മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു. ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരി അങ്ങാടിയില്‍ പ്രതിഷേധ കൂട്ടായ്മയും തുടര്‍ന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച പറമ്പത്ത്കടവിലേക്കു പ്രതിഷേധ മാര്‍ച്ചും മനുഷ്യചങ്ങലയും ജില്ലാ പഞ്ചായത്ത് അംഗം കെ എം അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വിക്ടിംസ് ആക്ഷന്‍ ഫോറം ജില്ലാ ചെയര്‍മാന്‍ അഡ്വ. നാരായണന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു. കാവന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി അഷറഫ്, ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് എന്ന കുഞ്ഞിമാന്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞിമുഹമ്മദ് കുട്ടി, കെ ടി അസീസ് (വെല്‍ഫെയര്‍ പാര്‍ട്ടി), ഷൗക്കത്ത് കാവന്നൂര്‍ (എസ് ഡി പി ഐ), സുരേഷ് വലിയകുന്ന് (സി പി ഐ.), സി പി സുന്ദരന്‍ (ബിജെ പി), കെ. രാമന്‍ കുട്ടി (ക്ഷേത്രസംരക്ഷണ സമിതി), അലവികുട്ടി, വി ഉബൈദ്, അബ്ദുള്‍ ജലീല്‍ പ്രസംഗിച്ചു.