ലോക്പാല്‍ ബില്‍ ഇന്ന് രാജ്യസഭയില്‍

Posted on: December 17, 2013 10:51 am | Last updated: December 17, 2013 at 10:51 am

indian parliamentന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ ഇന്ന് രാജ്യസഭയില്‍ പാസ്സാക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ ധാരണ. രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയാണ് ഇന്നലെ സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ എസ് പിയും ബി എസ് പിയും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതില്‍ ബി എസ് പിക്ക് ബില്ലിനെപ്പറ്റി എതിര്‍പ്പില്ലെങ്കിലും എസ് പി ബില്ലിനെ അനുകൂലിക്കുന്നില്ല.

കഴിഞ്ഞ 13നാണ് ബില്‍ രാജ്യസഭയില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിച്ചത്. തെലങ്കാന വിഷയത്തിലും എസ് പി അംഗങ്ങളുടെ പ്രതിഷേധത്തിലും മുങ്ങിയ വെള്ളിയാഴ്ച ബില്ലിന്‍മേല്‍ തുടര്‍നടപടികളെടുക്കാന്‍ സഭക്ക് കഴിഞ്ഞിരുന്നില്ല. കേന്ദ്രമന്ത്രി ശിശ്‌റാം ഓലയുടെ മരണത്തില്‍ അനുശോചിച്ച് മറ്റു നടപടികളിലേക്ക് കടക്കാതെ സഭ ഇന്നലെ പിരിയുകയായിരുന്നു.