സംസ്ഥാന കേരളോത്സവം ബത്തേരിയില്‍

Posted on: December 17, 2013 12:24 am | Last updated: December 17, 2013 at 12:24 am

കല്‍പറ്റ: ഈ വര്‍ഷത്തെ സംസ്ഥാന കേരളോത്സവം 27 മുതല്‍ 30 വരെ സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവത്തിന് ആദ്യമായാണ് വയനാട് ആതിഥ്യമരുളുന്നത്.
152 മത്സര ഇനങ്ങളിലായി ആറായിരത്തോളം കലാകാരന്മാര്‍ പങ്കെടുക്കും. സംസ്ഥാന തലത്തില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്ക് ജനുവരി 12 മുതല്‍ ലുധിയാനയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാം.