ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ

Posted on: December 16, 2013 6:06 pm | Last updated: December 16, 2013 at 11:56 pm

delhi assembliന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി ജെ പി സര്‍ക്കാര്‍ രൂപീകരണത്തിനില്ലെന്നറിയിച്ചതോടെ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരുന്നു. ഗവര്‍ണറോട് സാവകാശമാവശ്യപ്പെട്ട ആം ആദ്മി നേതൃത്വം പിന്തുണ സ്വീകരിക്കണമെങ്കില്‍ 18 നിബന്ധനകള്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും മുമ്പില്‍ വെച്ചിരുന്നു.

70 അംഗ ഡല്‍ഹി നിയമസഭയില്‍ 36 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യമുള്ളത്. ബി ജെ പിക്ക് 31 സീറ്റകളും ആം ആദ്മിക്ക് 28 സീറ്റുകളും കോണ്‍ഗ്രസിന് എട്ട് സീറ്റുകളുമാണ് ലഭിച്ചത്. പിന്തുണ സ്വീകരിക്കണമെങ്കില്‍ ആം ആദ്മി പാര്‍ട്ടി കര്‍ശന നിബന്ധനകള്‍ മുന്നോട്ട് വെച്ചതോടെയാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ അടഞ്ഞത്.