Connect with us

National

വോട്ടര്‍പട്ടികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ജയില്‍ ശിക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി ഒന്നുവരെ വോട്ടര്‍പട്ടികയില്‍ പേര്‌ചേര്‍ക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം. തെറ്റായ വിവരങ്ങള്‍ ചേര്‍ത്താല്‍ ഒരുവര്‍ഷം വരെയാണ് തടവ്ശിക്ഷ ലഭിക്കുക. ഒരിക്കല്‍ പേര് ചെര്‍ത്താല്‍ വോട്ടര്‍ ആവശ്യപ്പെടാതെ പേര് നീക്കംചെയ്യരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.

Latest