പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു

Posted on: December 16, 2013 1:31 pm | Last updated: December 18, 2013 at 7:24 am

rahulന്യൂഡല്‍ഹി: എ ഐ സി സിയുടെ ഒരു ദിവസത്തെ സമ്മേളനം ജനുവരി 17ന് ഡല്‍ഹിയില്‍ നടക്കും. സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് എ ഐ സി സി നീക്കം ആരംഭിച്ചിരിക്കുന്നത്.

നരേന്ദ്ര മോഡിയെ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസും രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യ കോണ്‍ഗ്രസ്സില്‍ ശക്തമായിരുന്നു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത പരാജയം രാഹുലിന്റെ പരാജയമായി ഉയര്‍ത്തിക്കാണിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലം രാഹുലിന്റെ പരാജയമോ മോഡിയുടെ വിജയമോ ആയി ചര്‍ച്ച ചെയ്യേണ്ടന്നയിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

ALSO READ  പ്രണാബ് മുഖർജിയുടെ ആരോഗ്യ നില വഷളായതായി ആശുപത്രി അധികൃതർ