പ്രാര്‍ഥനാ സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: December 16, 2013 12:21 pm | Last updated: December 16, 2013 at 12:21 pm

പരപ്പനങ്ങാടി: ജില്ലയില്‍ തുടര്‍ച്ചയായി ഭൂചലനം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക പ്രാര്‍ഥന സംഗമം സംഘടിപ്പിക്കാന്‍ തിരൂരങ്ങാടി താലൂക്ക് ജംഇയ്യത്തുല്‍ ഉലമ യോഗം തീരുമാനിച്ചു. ഈ മാസം 18ന് വൈകുന്നേരം അഞ്ചിന് പരപ്പനങ്ങാടി തഅലീം ക്യാമ്പസിലാണ് പരിപാടി നടക്കുക.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍മുസ്‌ലിയാര്‍, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, പി കെ എസ് തങ്ങള്‍ തലപ്പാറ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കരിപ്പറമ്പ് ചെയര്‍മാനായും ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി കണ്‍വീനറായും വി ടി ഹമീദ് ഹാജി കൊടിഞ്ഞി ട്രഷറര്‍, മുജീബ് മിസ്ബാഹി കോ-ഓര്‍ഡിനേറ്റര്‍, റഊഫ് സഖാഫി, ജബ്ബാര്‍ സഖാഫി, കെ പി എ വഹാബ് തങ്ങള്‍, എസ് എം കെ തങ്ങള്‍, ശംസുദ്ദീന്‍ ഒട്ടുമ്മല്‍, ജാസിം പരപ്പനങ്ങാടി സമിതി അംഗങ്ങളുമായി സ്വാഗതസംഘം രൂപവത്കരിച്ചു.
സ്വാഗത സംഘ രൂപവത്കരണ യോഗത്തില്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ഇ മുഹമ്മദലി സഖാഫി, വി ടി ഹമീദ് ഹാജി സംസാരിച്ചു.