കേജരിവാള്‍ ലോക്പാല്‍ ബില്‍ ശരിക്കും വായിക്കണം: ഹസാരെ

Posted on: December 15, 2013 7:49 pm | Last updated: December 15, 2013 at 7:49 pm

anna hasareന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന് ഹസാരെയുടെ മറുപടി. കേജരിവാള്‍ ലോക്പാല്‍ ബില്‍ ശരിക്കും വായിച്ചിട്ടുണ്ടാകില്ലെന്ന് അന്നാ ഹസാരെ പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളെപ്പറ്റി താന്‍ ശരിക്കും പഠിച്ചിട്ടുണ്ടെന്നും അത് നന്മ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹസാരെയ്ക്കു ലോക്പാലിനെക്കുറിച്ച് ശരിയായ വിവരമില്ലെന്ന് കേജരിവാള്‍ പറഞ്ഞിരുന്നു.

ലോക്പാല്‍ ബില് രാജ്യസഭയിലും ലോക്‌സഭയിലും പാസ്സാക്കണം. സിബിഐയെ ലോക്പാലിനു കീഴില്‍ കൊണ്ടുവരാനുള്ള തീരുമാനം പ്രധാനമാണ്. ലോക്പാലിനെക്കുറിച്ചുള്ള അരവിന്ദ് കേജ്‌രി വാളിന്റെയും എഎപിയുടേയും നിലപാടുകളെക്കുറിച്ചു താന്‍ ഒന്നും പറയില്ലെന്നും ഹസാരെ വ്യക്തമാക്കി.