കേന്ദ്ര തൊഴില്‍മന്ത്രി ശിശുറാം ഓല അന്തരിച്ചു

Posted on: December 15, 2013 9:33 am | Last updated: December 16, 2013 at 1:32 pm

shishuram olaന്യൂഡല്‍ഹി: കേന്ദ്ര തൊഴില്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിശുറാം ഓല അന്തരിച്ചു. 86 വയസ്സായിരുന്നു. ഗുഡ്ഗാവിലെ ആശുപത്രിയില്‍ ഞായറാഴ്ച്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. വന്‍കുടലിലെ ശാസ്ത്രക്രിയയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു.

രാജസ്ഥാനിലെ ജുന്‍ജിനുവില്‍ നിന്നുള്ള എം പിയാണ് ഓല. അഞ്ച് തവണ ലോക്‌സഭാംഗമായി.1996ലാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. 1957 മുതല്‍ 1990വരെ രാസ്ഥാന്‍ നിയമസഭാംഗമായിരുന്നു.1980ലും 90ലും രാജസ്ഥാന്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമായിരുന്നു. 1927 ജൂലായിലാണ് ജനനം. 1968ല്‍ പത്മശ്രീ ലഭിച്ചു.