വ്യോമഗതാഗതം: ആസിയാന്‍ രാജ്യങ്ങളും ജപ്പാനും തമ്മില്‍ ധാരണ

Posted on: December 15, 2013 12:08 am | Last updated: December 15, 2013 at 12:08 am

sea_12142013ടോക്യോ: വ്യോമഗതാഗത സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനായി പരസ്പരം സഹകരിക്കാന്‍ ജപ്പാനും പത്ത് ആസിയാന്‍ രാജ്യങ്ങളും ധാരണയിലെത്തി. മേഖലയില്‍ ചൈനയുടെ പിടിവാദം സംഘര്‍ഷമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ നടന്ന ഉന്നതതല സമ്മേളനത്തിലാണ് രാജ്യങ്ങള്‍ ഇത്തരമൊരു പ്രതിജ്ഞയെടുത്തത്. കിഴക്കന്‍ ചൈനാ കടലില്‍ തര്‍ക്കദ്വീപ് കേന്ദ്രമാക്കി ചൈന വ്യോമപ്രതിരോധ മേഖല പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം.
ആഗോളതലത്തില്‍ അംഗീകരിച്ച തത്വങ്ങളും അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ചുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് സമ്മേളനത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. പൊതുവായ ഇത്തരം നയങ്ങളും നിയമങ്ങളും തെറ്റിക്കുന്നതില്‍നിന്നും ചൈന പിന്‍മാറണം. ചൈനയുടെ പ്രഖ്യാപനത്തിന് മുമ്പുള്ളപോലെ മേഖലയിലൂടെ വ്യോമഗതാഗതം നടത്തുകയെന്ന തീരുമാനത്തില്‍ ജപ്പാന്‍ ഉറച്ചുനില്‍ക്കുന്നതായി ജപ്പാന്റെ പ്രസിഡന്റ് ഷിന്‍സോ ആബേ പറഞ്ഞു.
മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുന്നത് ആര്‍ക്കും ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ചൈന കടലിലെ ദ്വീപിനുവേണ്ടി ചൈനയും അവകാശമുന്നയിക്കുന്നുണ്ട്.

ALSO READ  ഹോണ്ട സി ബി ആര്‍ 600 ആര്‍ ആര്‍ ജപ്പാനില്‍ ഇറക്കി