അറബി ദിനാചരണം വിജയിപ്പിക്കുക

Posted on: December 15, 2013 12:00 am | Last updated: December 15, 2013 at 12:00 am

കോഴിക്കോട്: ഈ മാസം 18ന് ലോക അറബി ദിനം സമുചിതമായി ആചരിക്കാന്‍ എല്ലാ മത കലാലയങ്ങളുടെ മാനേജ്‌മെന്റുകളോടും വിദ്യാര്‍ഥി സംഘടനകളോടും അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറം (അലിഫ്) ആഹ്വാനം ചെയ്തു. സ്‌നേഹ സംഗമം, സാഹിത്യ സെമിനാറുകള്‍, മത്സര പരിപാടികള്‍, ആദരിക്കല്‍, സിംപോസിയങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടത്തി എല്ലാ കേന്ദ്രങ്ങളിലും ആഘോഷം നടത്തണമെന്നും അറബി ദിന വിളംബരമായി 17ന് കോഴിക്കോട്ട് നടക്കുന്ന നേഷനല്‍ അറബി കോണ്‍ഫറന്‍സും അറബി സ്‌നേഹസംഗമവും വിജയിപ്പിക്കണമെന്നും കേരളത്തിലെ അറബി രചയിതാക്കളും അധ്യാപകരും ഭാഷാസ്‌നേഹികളും സംബന്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു, ഹസന്‍ സഖാഫി സ്വാഗതം പറഞ്ഞു, സി മുഹമ്മദ് ഫൈസി, ഡോ: ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫസര്‍ എന്‍ പി മഹ്മൂദ് വടകര, ഡോ: എ പി അബ്ദുല്‍കരീം അസ്ഹരി, ജഅ്ഫര്‍ സഅദി വയനാട്, ഫൈസല്‍ അഹ്‌സനി, വി ടി അബ്ദുല്ലക്കോയ മാസ്റ്റര്‍, അബൂബക്കര്‍ ശര്‍വാനി സംബന്ധിച്ചു.