കെ കെ ഷാജുവിനെ ജെ എസ് എസില്‍ നിന്നും പുറത്താക്കി

Posted on: December 14, 2013 7:51 pm | Last updated: December 15, 2013 at 7:25 pm

shaju mlaആലപ്പുഴ: മുന്‍ എം എല്‍ കെ കെ ഷാജു, സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവ് കെ ടി ഇതിഹാസ് എന്നിവരെ ജെ എസ് എസില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിനാണ് കെ ആര്‍ ഗൗരിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇരുവരെയും പുറത്താക്കിയത്. പന്തളത്തുനിന്നുമുള്ള ജനപ്രതിനിധിയായിരുന്നു കെ കെ ഷാജു. ഗൗരിയമ്മയെ അപമാനിച്ച് സംസാരിച്ചതിന് പി സി ജോര്‍ജിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാജു മുമ്പ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു.