Connect with us

International

മുന്‍ സൈനിക സ്വേച്ഛാധിപതി തടങ്കലില്‍

Published

|

Last Updated

ധാക്ക: ബംഗ്ലാദേശിലെ മുന്‍ സൈനിക സ്വേച്ഛാധിപതി എച്ച് എം ഇര്‍ശാദിനെ സൈന്യം തടങ്കലിലാക്കി. വീട്ടില്‍ നിന്ന് അദ്ദേഹത്തെ സൈന്യം നാടകീയമായി കൊണ്ടുപോകുകയും സൈനിക ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിക്കുകയുമായിരുന്നു.
ജദിയ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഈയിടെ കടന്നു വന്ന 83കാരനായ ഇര്‍ശാദ് ജനുവരി അഞ്ചിന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ശക്തമായി ആഹ്വാനം ചെയ്തിരുന്നു. വൈദ്യ പരിശോധക്ക് വേണ്ടിയാണ് അദ്ദേഹത്തെ കൊണ്ടുപോയതെന്ന് ദ്രുത കര്‍മ സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോലീസിലെയും സൈന്യത്തിലേയും സംയുക്ത സംഘം ഇര്‍ശാദിന്റെ വസതിയിലെത്തുകയും രഹസ്യമായി കൊണ്ടുപോകുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിന്റെ കാറിലെ പിന്‍സീറ്റില്‍ ഇര്‍ശാഗ് ഇരിക്കുന്ന ചിത്രം ചാനലുകള്‍ പുറക്കുവിട്ടിട്ടുണ്ട്. 1990ലെ ജനകീയ മുന്നേറ്റത്തില്‍ ഇര്‍ശാദ് ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.