ലാലുപ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Posted on: December 13, 2013 12:03 pm | Last updated: December 14, 2013 at 6:54 pm

lalu-300x196

ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം നല്‍കി. മറ്റുപ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനാല്‍ ലാലുവിനും ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ലാലുവിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് ലാലുവിനെ വിചാരണാ കോടതി അഞ്ച് വര്‍ഷത്തെ തടവിനും 25000 രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചത്. ജാമ്യ വ്യവസ്ഥകള്‍ വിചാരണാ കോടതിക്ക തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.